കാസർഗോഡ് നിര്‍മ്മാണത്തിലിരുന്ന വീടിനകത്തെ സ്ലാബ് അടര്‍ന്നുവീണു, ആറാംക്ലാസുകാരന് ദാരുണാന്ത്യം

Death of newborn baby in Kattakada is murder; murder charge against baby's mother

വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണ് 12 വയസ്സുകാരന് ദാരുണാന്ത്യം

കാസർഗോഡ്: നീലേശ്വരത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണ് 12 വയസ്സുകാരന് ദാരുണാന്ത്യം.പാലായി പള്ളിയിലെ ഉസ്താദ് അബ്ദുല്‍ ഗഫൂർ - സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് റബിൻ ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാർഥിയാണ്.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. അയല്‍വാസിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിക്കുകയായിരുന്നു കുട്ടി.പരിക്കേറ്റ കുട്ടിയെ ഉടൻ നീലേശ്വരം സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. രണ്ട് ഇളയ സഹോദരങ്ങള്‍ ഉണ്ട്.

Tags