വര്‍ക്കലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; 42 കാരനായ അമ്മാവന്‍ അറസ്റ്റില്‍

police8
police8

കുട്ടിക്ക് വയറുവേദനയെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മനസ്സിലാക്കിയത്.

വര്‍ക്കലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സഹോദരന്‍ അറസ്റ്റില്‍. ഒമ്പതാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42 കാരന്‍ അറസ്റ്റിലായത്.

കുട്ടിക്ക് വയറുവേദനയെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മനസ്സിലാക്കിയത്. തുടര്‍ന്ന് അയിരൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ തന്നെ കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത പൊലീസ്, പ്രതിയെ കസ്റ്റഡിയിലെടുത്തു.

tRootC1469263">

പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്.
പീഡന വിവരം പുറത്തുപറഞ്ഞാല്‍ കുന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പോലീസിനോട് പറഞ്ഞു.

Tags