അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

സ്‌കൂളിലെ അറബിക് അധ്യാപകനായ മുബഷിറിനെതിരേയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. നവംബര്‍ ആറിനായിരുന്നു സംഭവം.

ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരിയെ മര്‍ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരേ പൊലീസ് കേസെടുത്തു. സ്‌കൂളിലെ അറബിക് അധ്യാപകനായ മുബഷിറിനെതിരേയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. നവംബര്‍ ആറിനായിരുന്നു സംഭവം.


ക്ലാസില്‍നിന്ന് പുറത്തിറക്കി മറ്റുകുട്ടികളുടെ മുന്നില്‍വെച്ച് പത്തുവയസ്സുകാരിയെ ചൂരല്‍ കൊണ്ട് തല്ലിച്ചതച്ചെന്നാണ് പരാതി. വേദനകൊണ്ട് പുളഞ്ഞ വിദ്യാര്‍ഥിനി വസ്ത്രത്തില്‍ മൂത്രമൊഴിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. സ്‌കൂളിലെ മൈതാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരേ വിദ്യാര്‍ഥിനി പരാമര്‍ശം നടത്തിയെന്ന് പറഞ്ഞാണ് തല്ലിച്ചതച്ചതെന്നും പരാതിയിലുണ്ട്.

സംഭവത്തിന് പിന്നാലെ മകള്‍ കടുത്ത മാനസികസമ്മര്‍ദത്തിലാണെന്ന് പത്തുവയസ്സുകാരിയുടെ പിതാവ് പറഞ്ഞു.പരാതി നല്‍കിയിട്ടും സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകനെ സംരക്ഷിക്കുകയാണ്. അറസ്റ്റ് ചെയ്യാതെ പൊലീസും പരാതിയില്‍ നടപടി സ്വീകരിക്കുന്നില്ല. സംഭവത്തിന് ശേഷം കുട്ടിക്ക് കൗണ്‍സിലിങ് ഉള്‍പ്പെടെ നല്‍കി. അപമാനം ഭയന്ന് കുട്ടി ക്ലാസില്‍ പോകുന്നില്ല. അതിനിടെ രാഷ്ട്രീയമായി സ്വാധീനമുള്ള അധ്യാപകന്‍ പലവഴിക്കും ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണ്. സാമ്പത്തിക സഹായവും വാഗ്ദാനംചെയ്തു. മകള്‍ക്ക് നീതി ഉറപ്പാക്കാനായി ബാലവകാശ കമ്മീഷനടക്കം പരാതി നല്‍കിയതായും പിതാവ് പറഞ്ഞു.

Tags