​കാ​യം​കു​ള​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം; ബം​ഗാ​ൾ സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ടു

kottayam-crime

കാ​യം​കു​ളം: വ​ള്ളി​കു​ന്ന​ത്ത് ഇ​ഷ്ടി​ക ചൂ​ള​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ബം​ഗാ​ൾ സ്വ​ദേ​ശിക്ക് ദാരുണാന്ത്യം . ഹെ​മ​ന്ത് (42) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി സോ​നാ​യി മു​ർ​മു​വി​നെ വ​ള്ളി​കു​ന്നം പൊ​ലീ​സ് പി​ടി​കൂ​ടി. അ​ർ​ധ​രാ​ത്രി​യോ​ടെ വ​ള്ളി​കു​ന്നം സ്വ​ദേ​ശി ബി​ജി​ലി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ.​ആ​ർ. ബ്രി​ക്സ് എ​ന്ന് സ്ഥാ​പ​ന​ത്തി​ൽ വ​ച്ചാ​യി​രു​ന്നു സം​ഘ​ർ​ഷം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹേ​മ​ന്തി​നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സാ​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​തി സോ​നാ​യി​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
 

Tags