ഒടിഞ്ഞ ലാത്തിയുമായി വി ജോയ്, പ്രതിരോധിച്ച് ചെന്നിത്തല; തലസ്ഥാനത്തെ സംഘർഷത്തിൽ സഭയിൽ വാക്പോര്
കന്റോൺമെന്റ് എസ് ഐ ഗോകുൽ 34 സെക്കൻഡ് കൊണ്ട് 26 തവണയാണ് വിദ്യാർഥികളെ അടിച്ചതെന്നും വി ജോയ് പറഞ്ഞു.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ സംഘർഷവും തുടർന്നുണ്ടായ പൊലീസ് അതിക്രമവും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിഷയം അവതരിപ്പിച്ച വി ജോയ് എംഎല്‍എയും തമ്മില്‍ വാക്‌പോരും വെല്ലുവിളിയും ഉണ്ടായി.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ചിലേക്ക് മെന്‍സ് ഹോസ്റ്റലിനകത്ത് നിന്നും കൂക്കിവിളി ഉയരുകയും കല്ലും ബിയര്‍കുപ്പിയും എറിഞ്ഞതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
വിദ്യാര്‍ത്ഥികളെ പൊലീസ് അടിച്ച പൊട്ടിയ ലാത്തി ജോയ് സഭയില്‍ ഉയര്‍ത്തി.കന്റോൺമെന്റ് എസ് ഐ ഗോകുൽ 34 സെക്കൻഡ് കൊണ്ട് 26 തവണയാണ് വിദ്യാർഥികളെ അടിച്ചതെന്നും വി ജോയ് പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്ന് പൊലീസുകാരെ ഇറക്കിയിട്ടില്ലെന്നും പത്ത് വര്‍ഷം എല്‍ഡിഎഫ് ഭരിച്ച കാലത്തെ പൊലീസ് തന്നെയാണ് ഇപ്പോഴും ഭരിക്കുന്നതെന്നും ചെന്നിത്തല തിരിച്ചടിച്ചു. പിന്നാലെ സഭയിൽ ബഹളം ഉയര്‍ന്നു. പ്രമേയാവതരണം തള്ളിയതോടെ പ്രതിപക്ഷ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
.jpg)


