കായംകുളത്ത് പെരുന്നാൾ ദിവസം പത്തിരിക്കടയിൽ സംഘർഷം: ഓർഡർ നൽകിയവർക്കും സാധനം കിട്ടാതെ പ്രതിഷേധം

Clashes at a food stall in Kayamkulam on the day of Eid: Protests by those who ordered but did not receive the goods

കായംകുളം: ചെറിയ പെരുന്നാൾ ആഘോഷത്തിനിടെ ൃപത്തിരിക്കടയിൽ തർക്കം. പെരുന്നാൾ വിരുന്നിനായി മുൻകൂട്ടി പത്തിരി ഓർഡർ ചെയ്ത ആളുകൾക്ക് കൃത്യസമയത്ത് സാധനം ലഭിക്കാത്തതാണ് സംഘർഷത്തിന് കാരണമായത്. രാവിലെ മുതൽ പത്തിരി വാങ്ങാനെത്തിയവരും കടയുടമയും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പത്തിരി നൽകാൻ കഴിയാത്തതിൽ പ്രതിഷേധിച്ച ഉപഭോക്താക്കളോട്, അപ്രതീക്ഷിതമായി ഉണ്ടായ പാചകവാതക ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് കടയുടമ വിശദീകരിച്ചു.

ഗ്യാസ് സിലിണ്ടറുകൾ കൃത്യസമയത്ത് ലഭിക്കാത്തതിനാൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പാചകം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും, ഇതാണ് ഓർഡറുകൾ വൈകാൻ കാരണമെന്നുമാണ് കടയുടമയുടെ വാദം. എന്നാൽ പെരുന്നാൾ ദിവസം വിരുന്നുകാർ വീട്ടിലെത്തുന്ന സമയത്ത് പത്തിരി ലഭിക്കാത്തത് മൂലം ഉണ്ടായ ബുദ്ധിമുട്ട് ഉപഭോക്താക്കളെ രോഷാകുലരാക്കി. സംഭവം വഷളായതോടെ സ്ഥലത്ത് ആളുകൾ തടിച്ചുകൂടുകയും കടയ്ക്ക് മുന്നിൽ ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്തു. 

വിവരമറിഞ്ഞ് കായംകുളം പോലീസ് സ്ഥലത്തെത്തിയെങ്കിലും രോഷാകുലരായവരെ നിയന്ത്രിക്കാൻ പാടുപെട്ടു. പോലീസിന്റെ സാന്നിധ്യത്തിലും കടയുടമയും ഉപഭോക്താക്കളും തമ്മിൽ രൂക്ഷമായ വാക്കുതർക്കം തുടർന്നു. പണം മുൻകൂട്ടി വാങ്ങിയ ശേഷം വഞ്ചിച്ചുവെന്നാരോപിച്ച് ഉപഭോക്താക്കൾ തർക്കം തുടരുകയായിരുന്നു. ഇതിനിടെ ചില ഉപഭോക്താക്കൾ പത്തിരി വാങ്ങാതെ മടങ്ങുകയും ചെയ്തു.

Tags