തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; 9-ാം ക്ലാസുകാരിക്ക് നട്ടെല്ലിന് പരിക്ക്

Teacher beats up seventh grader in Idukki; Police register case

ഓടുന്നതിനിടെ ഒരു വിദ്യാർത്ഥിനിയുടെ ദേഹത്ത് മറ്റൊരു വിദ്യാർത്ഥിനി ഇടിച്ച്‌ തറയില്‍ വീഴുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിന് പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:  കല്ലറയില്‍ രണ്ട് സ്കൂളിലെ വിദ്യാർഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഘർഷത്തില്‍ 9-ാം ക്ലാസ് വിദ്യാർത്ഥിനിക്ക് നട്ടെല്ലിന് പരിക്കേറ്റു.സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഹോം ഗാർഡും നാട്ടുകാരും ഇടപെട്ടതോടെ വിദ്യാർഥികള്‍ ഓടി രക്ഷപ്പെട്ടു.

ഓടുന്നതിനിടെ ഒരു വിദ്യാർത്ഥിനിയുടെ ദേഹത്ത് മറ്റൊരു വിദ്യാർത്ഥിനി ഇടിച്ച്‌ തറയില്‍ വീഴുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിന് പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കല്ലറ ഗവ. സ്കൂളിലെ വിദ്യാർഥികളും മിതൃമ്മല ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ചില വിദ്യാർഥികളും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്.

സംഘർഷം പിടിച്ചുമാറ്റാൻ എത്തിയ പാങ്ങോട് പോലീസ് സ്റ്റേഷനിലെ ഒരു ഹോം ഗാർഡും ഇതിനിടെ തറയില്‍ വീണു.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Tags