കൊട്ടിക്കലാശത്തിനിടെ ചാത്തന്‍പാറയില്‍ കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
സംഭവത്തില്‍ നബീല്‍ ഉള്‍പ്പെടെ പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ചാത്തന്‍പാറയില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥി നബീലിന്റെ വാഹനം ചാത്തന്‍പാറയില്‍ എത്തിയപ്പോള്‍ അക്രമത്തിനിരയാവുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് നബീലിന്റെ വാഹനം ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ നബീല്‍ ഉള്‍പ്പെടെ പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
tRootC1469263">എന്നാല്‍ തങ്ങള്‍ക്ക് നേരെയാണ് ആദ്യം അതിക്രമമുണ്ടായതെന്നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറയുന്നത്. മാരകായുധങ്ങളുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു വിഭാഗങ്ങളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കല്ലമ്പലം പൊലീസ് കേസെടുത്തു.
.jpg)

