തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്
Feb 15, 2026, 06:30 IST
ശംഖുമുഖം ബീച്ചിലെ ന്യൂ ഇയര്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരനെതിരെയും കേസ്. എസ്എഫ്ഐക്കാരെ മര്‍ദിച്ചു എന്ന പരാതിയിലാണ് പൊലീസുകാരനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. എ ആര് ക്യാമ്പിലെ സിപിഒ മിഥുന് റോയ്ക്കെതിരെയാണ് കേസ്.
ശംഖുമുഖം ബീച്ചിലെ ന്യൂ ഇയര്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. എസ്എഫ്ഐ പ്രവര്‍ത്തകരടക്കം യുവാക്കളെ മര്‍ദിച്ച കൂട്ടത്തില്‍ മിഥുനും ഉണ്ടായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മിഥുന്റെ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിരുന്നു. സുജിത്ത്, രേവന്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മെഡിക്കല്‍ അവധിയിലായിരുന്ന മിഥുന് ഷോപ്പിങ് മാളില്‍ പോയത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
tRootC1469263">.jpg)


