കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം, ഒരാള്‍ക്ക് കുത്തേറ്റു, ആളുമാറി കുത്തിയെന്ന് സംശയം

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം. ആക്രമണത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ചിറക്കല്‍ സ്വദേശി എന്ന ബിജു ( ഉണ്ണിയപ്പന്‍ ) എന്നയാള്‍ക്കാണ് കുത്തേറ്റത്. ഇയാളെ കുത്തിയശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച വൈകിട്ട് ചിറക്കലില്‍ സംഘര്‍ഷം നടക്കുകയും ഇതില്‍പെട്ട ഒരാളെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വേറൊരു രോഗിയെ കാണാന്‍ താലൂക്ക് ആശുപത്രിയിലെത്തിയ സംഘം ആളുമാറിയാണ് ബിജുവിനെ കുത്തിയതെന്നും സൂചനയുണ്ട്.
ചിറക്കലില്‍ പ്രശ്‌നമുണ്ടാക്കിയവര്‍ തന്നെയാണോ ഇദ്ദേഹത്തെയും ആക്രമിച്ചത് എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ബിജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.