സിവിൽ സർവീസ് പരീക്ഷാ പരിശീലനം

cs exam
cs exam
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ സിവിൽ സർവീസ് അക്കാദമിയിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം നൽകുന്നത്.
ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. ക്ലാസുകൾ ജൂൺ ആദ്യവാരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും www.kile.kerala.gov.in/kileiasacademy സന്ദർശിക്കുക. ഫോൺ: 0471- 2479968, 8075768537
tRootC1469263">

Tags