വാഹന പരിശോധനയ്ക്കിടെ സിവില്‍ പൊലീസുകാരനെ ഇടിച്ചിട്ടു; ഇടുപ്പിനും കൈയ്ക്കും ഗുരുതരപരിക്ക്

police
police

ഇന്നലെ രാത്രി 8.25 ഓടെയായിരുന്നു അപകടം നടന്നത്.

തിരുവനന്തപുരത്ത് വാഹനപരിശോധനയ്ക്കിടെ സിവില്‍ പൊലീസുകാരനെ ബൈക്കിടിച്ച ശേഷം പ്രതി കടന്നു കളഞ്ഞു. വിഴിഞ്ഞം സ്റ്റേഷനിലെ സി പി ഒ രാകേഷിന് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി 8.25 ഓടെയായിരുന്നു അപകടം നടന്നത്.

വിഴിഞ്ഞം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ മറ്റൊരു വാഹനം പരിശോധിക്കുന്നതിനിടയില്‍ എത്തിയ ബൈക്കിന് കൈ കാണിച്ചുവെങ്കിലും രണ്ടു പൊലീസുകാരെ വെട്ടിച്ച് അമിതവേഗതയിലെത്തിയ ബൈക്ക് രാകേഷിനെ ഇടിച്ചുതെറിപ്പിച്ച് കടന്നു കളയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇടുപ്പ് ഭാഗത്ത് ഗുരുതര പരിക്കേല്‍ക്കുകയും കയ്യില്‍ മുറിവേല്‍ക്കുകയും ചെയ്തു.

Tags

News Hub