ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ ഉത്തരവ് റദ്ദാക്കണം; സിഐടിയു ഹൈക്കോടതിയെ സമീപിച്ചു
Feb 26, 2026, 16:12 IST
കൊച്ചി: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയതിൽ സി ഐ ടി യു ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ടാണ് സിഐടിയു ഹൈക്കോടതിയെ സമീപിച്ചത്. വിദേശമദ‍്യ ചട്ടം സർക്കാർ ഏകപക്ഷീയമായി ഭേദഗതി ചെയ്തെന്നും ബാർ തൊഴിലാളികൾ നിരന്തരം മണിക്കൂറുകൾ തൊഴിലെടുക്കേണ്ടതായി വരുന്നുവെന്നും സിഐടിയു ഹർജിയിൽ ആരോപിക്കുന്നു.
tRootC1469263">സർക്കാർ വരുമാനത്തിൽ മാത്രമാണ് ശ്രദ്ധ ചെലുത്തുന്നതെന്നാണ് ഹർജിക്കാർ പറയുന്നത്. സിഐടിയുവിന്‍റെ പൊതുതാത്പര‍്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ച് വീശദീകരണം തേടി.
.jpg)


