കമല്‍ഹാസന്‍, ഭാവന, വേടൻ; മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്‍ താരനിര ധര്‍മ്മടത്ത് എത്തും
Mar 28, 2026, 11:35 IST
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമാരംഗത്ത് നിന്നും നിരവധി പ്രമുഖർ പങ്കെടുക്കും. നടന്‍ കമല്‍ഹാസന്‍, പ്രകാശ് രാജ്, റിമ കല്ലിങ്കല്‍, വേടന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് വിവരം. ഏപ്രില്‍ മൂന്നിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ നടി ഭാവനയും പങ്കെടുക്കുമെന്നും വിവരം ഉണ്ട്.
നേരത്തെ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും തെരഞ്ഞെടുപ്പില്‍ വിജയം ആശംസിച്ച് കമല്‍ഹാസന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. പിണറായി വിജയന് വിജയം നേരുന്നുവെന്നായിരുന്നു കമല്‍ എക്‌സില്‍ പങ്കുവച്ചത്. സഖാവ് വിജയന്‍ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇതാണ് തന്റെ അഭിപ്രായമെന്ന് കമല്‍ഹാസന്‍ കുറിച്ചു.
.jpg)


