സഭകൾ ഒരുമിച്ച് നിൽക്കണം; സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Churches should stand together; CM VD Satheesan says the government will have full support

കൊച്ചി: യാക്കോബായ - ഓർത്തഡോക്സ് സഭകൾ ഒരുമിച്ച് നിൽക്കണമെന്നും, അതിനായി സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. പുത്തൻകുരിശിൽ മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭകളെ ഒരുമിപ്പിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഭകൾ ഒന്നിച്ചായാൽ അത് വലിയൊരു ശക്തിയായിരിക്കുമെന്നും, ഇത് കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്നും, സംസ്ഥാനത്തിന് അത് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ യാക്കോബായ - ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കണമെന്നാവശ്യപ്പെടുന്ന നിവേദനം പാത്രിയർക്കീസ് ബാവയുടെ സാന്നിധ്യത്തിൽ വായിച്ചു. സഭാ തർക്കം പരിഹരിക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു.

ഇതേ വേദിയിൽ വെച്ച് ശ്രേഷ്ഠ ബാവ തോമസ് പ്രഥമൻ കാതോലിക്ക ബാവ പുരസ്‌കാരം പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടിക്ക് സമ്മാനിച്ചു. പാത്രിയാർക്കീസ് ബാവയാണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകിയത്. എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കണമെന്നും, അതിനായി നമ്മൾ തന്നെ മുൻകൈയെടുക്കണമെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് സമാധാന ജീവിതമാണെന്നും, ആരും കലഹിക്കാതെയുള്ള കാലം ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Tags