റേഷന്‍ ഭക്ഷ്യധാന്യങ്ങളില്‍ പുഴുവിനെ കണ്ടെത്തിയ സഭവം ; അടിയന്തര ഇടപെടലുമായി മന്ത്രി

google news
gr-anil

കൊട്ടാരക്കരയില്‍ റേഷന്‍ കടകളില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യ ധാന്യങ്ങളില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനില്‍. റേഷന്‍ കടകള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്ത എഫ്‌സിഐ ഗോഡൗണിലെത്തിയ മന്ത്രി റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പരിശോധിച്ചു. പരാതിക്കിടയാക്കിയ സ്റ്റോക്ക് തിരിച്ചെടുക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. 

കൊട്ടാരക്കര താലൂക്കിലെ പുത്തൂര്‍, തേവലപ്പുറം, ശാസ്താംകാവ്, പാറയില്‍മുക്ക് എന്നിവിടങ്ങളിലെ റേഷന്‍ കടകളില്‍ വിതരണം ചെയ്ത പച്ചരിയിലാണ് പുഴുവിനെയും പ്രാണിയെയും കണ്ടെത്തിയത്. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മന്ത്രി ജിആര്‍ അനിലിന്റെ നേരിട്ടുള്ള ഇടപെടല്‍. സംഭവത്തില്‍ ജില്ലാ സപ്ലൈ ഓഫീസറോട് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ വിശദീകരണത്തില്‍ 100 ചാക്ക് അരി തിരികെ എടുത്തെന്ന് മന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മന്ത്രി കൊട്ടാരക്കയിലെ എഫ്‌സിഐ ഗോഡൗണിലെത്തി നേരിട്ട് പരിശോധന നടത്തിയത്. എന്‍എഫ്എസ്‌ഐ ഗോഡൗണില്‍ നിന്ന് വിതരണം ചെയ്ത അരിയിലല്ല തകരാറ് സംഭവിച്ചിരിക്കുന്നതെന്നും എഫ്‌സിഐ നല്‍കിയ സ്റ്റോക്കിലാണ് പുഴുവും പ്രാണിയും ഉള്ളതെന്നും മന്ത്രി അറിയിച്ചു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
 

Tags