ക്രിസ്‌തുമസ് – പുതുവത്സര ആഘോഷം: മാനാഞ്ചിറ ‘ലൈറ്റ് ഷോ’ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Christmas – New Year Celebration: Minister Muhammad Riyaz inaugurated the Mananchira ‘Light Show’
Christmas – New Year Celebration: Minister Muhammad Riyaz inaugurated the Mananchira ‘Light Show’

കോഴിക്കോട് : ക്രിസ്‌തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മാനാഞ്ചിറയിലെ ‘ലൈറ്റ് ഷോ’ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
മാനാഞ്ചിറ സ്ക്വയറിൽ മ്യൂസിക് ഫൗണ്ടെൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

‘ഇലൂമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാര്‍മണി’ എന്ന ആശയത്തിൽ നിന്നാണ് വിനോദസഞ്ചാര വകുപ്പ് ലൈറ്റ് ഷോ ആരംഭിച്ചത്. ജനുവരി രണ്ടുവരെ തുടരുന്ന രീതിയിലാണ് ലൈറ്റ് ഷോ. ഉയർന്ന കമാനാകൃതിയിലുള്ള നടപ്പാത സൃഷ്‌ടിക്കുന്ന ടണൽ ഓഫ് ലൈറ്റ്സ്, ചുവപ്പ്, സ്വർണ നിറങ്ങളിലുള്ള ദി ജയൻ്റ് ഡ്രാഗൺ എന്നിവ ലൈറ്റ് ഷോയിലെ മുഖ്യ ആകർഷണങ്ങളാണ്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് മാനാഞ്ചിറ സ്‌ക്വയറിൽ ഒരുക്കിയ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. മാനാഞ്ചിറ സ്ക്വയറിൽ എത്തുന്നവർക്ക് എല്ലാ ദിവസവും ആസ്വദിക്കാവുന്ന തരത്തിൽ മ്യൂസിക് ഫൗണ്ടെയ്ൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

tRootC1469263">

ആദ്യ ദിനം തന്നെ നിരവധി പേരാണ് ലൈറ്റ് ഷോ കാണാനായെത്തിയത്. മാനാഞ്ചിറക്കു ചുറ്റുമുള്ള മരങ്ങളും നടപ്പാതകളുടെ വശങ്ങളുമെല്ലാം ദീപങ്ങളാൽ അലംകൃതമാണ്. വരും ദിവസങ്ങളിൽ നഗരത്തിലെ പ്രധാന ഭാഗങ്ങളും ദീപങ്ങളാൽ അലങ്കരിക്കും. പുതുവത്സരാഘോഷത്തിന് മന്ത്രി കേക്ക് മുറിച്ച് തുടക്കം കുറിച്ചു. ചടങ്ങിൽ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായി.

Tags