ക്രിസ്മസ് - ന്യൂ ഇയർ ബംബർ ലോട്ടറി സമ്മാനത്തുക 25 കോടിയായി ഉയർത്തി; നവംബർ 28 മുതൽ ടിക്കറ്റ് വിൽപന

Christmas - New Year Bumper Lottery prize money increased to 25 crores; Ticket sales from November 28

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് - ന്യൂ ഇയർ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 25 കോടിയാക്കി ഉയർത്തി. നേരത്തെ 20 കോടിയായിരുന്നു ഒന്നാം സമ്മാനമായി നൽകിയിരുന്നത്. ഓണം ബംബറിന്റെ സമ്മാനത്തുക 30 കോടിയായി ഉയർത്തിയതിന് പിന്നാലെയാണ് ക്രിസ്മസ്-ന്യൂ ഇയർ ബംബറിന്റെയും സമ്മാനത്തുക വർധിപ്പിച്ചത്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്ക് നൽകും. സമ്മാനത്തുക വർധിപ്പിച്ചതോടൊപ്പം ടിക്കറ്റ് വിലയും 400 രൂപയിൽ നിന്ന് 450 രൂപയാക്കി മാറ്റിയിട്ടുണ്ട്. നവംബർ 28 മുതൽ ക്രിസ്മസ് - ന്യൂ ഇയർ ബംബർ ടിക്കറ്റുകളുടെ വിൽപന ആരംഭിക്കും. 2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ് നടക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്.

Tags