ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ ഒന്നാം സമ്മാനത്തുക 25കോടി

xmas

450 രൂപയാണ് ടിക്കറ്റ് വില.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി. 20 കോടിയായിരുന്ന ഒന്നാം സമ്മാനത്തുക 25 കോടിയാക്കി. രണ്ടാം സമ്മാനം ഒരുകോടി വീതം 24 പേര്‍ക്ക് ലഭിക്കും. 450 രൂപയാണ് ടിക്കറ്റ് വില. CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM എന്നീ 12 സീരീസുകളിലായി ഒരു കോടി എട്ട് ലക്ഷം ടിക്കറ്റുകള്‍ ഏജന്റുമാര്‍ക്ക് വിതരണം ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. വിപണിയിലെ ആവശ്യകത അനുസരിച്ചായിരിക്കും ടിക്കറ്റുകള്‍ അച്ചടിക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 24 പേര്‍ക്ക് ലഭിക്കും (ഓരോ സീരീസിലും രണ്ടു സമ്മാനം). നാലാം സമ്മാനം - 5 ലക്ഷം രൂപ വീതം 24 പേര്‍ക്കും (ഓരോ സീരീസിലും രണ്ടു സമ്മാനം) ലഭിക്കും, അഞ്ചാം സമ്മാനം - ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക്, 5,000 രൂപ വീതം 32,400 പേര്‍ക്ക്, 2,000 രൂപ വീതം 60,480 പേര്‍ക്ക്, 1,000 രൂപ വീതം 1,10,160 പേര്‍ക്ക്, 600 രൂപ വീതം 2,72,160 പേര്‍ക്ക്, 500 രൂപ വീതം 2,91,600 പേര്‍ക്ക് എന്നിങ്ങനെയാണ്. സമാശ്വാസ സമ്മാനമായ ഒരു ലക്ഷം രൂപ 11 പേര്‍ക്ക് ലഭിക്കും. ആകെ 124,01,16,000 രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. 2027 ഫെബ്രുവരി 1 നാണ് നറുക്കെടുപ്പ്.

Tags