ക്രിസ്മസ് അവധി; കണ്ണൂരിലേക്കും കൊല്ലത്തേക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ
25ന് വൈകിട്ട് ബയ്യപ്പനഹള്ളി എസ്‌എംവിടി ടെർമിനലില്‍നിന്നു പുറപ്പെടുന്ന ട്രെയിൻ (06573) 26നു രാവിലെ 6.30നു കൊല്ലത്തെത്തും
ക്രിസ്മസ് അവധിയോടനുബന്ധിച്ചു നാട്ടില്‍ പോകുന്നവർക്കും മടങ്ങിയെത്തുന്നവർക്കും ആശ്വാസമായി കണ്ണൂരിലേക്കും കൊല്ലത്തേക്കും പ്രത്യേക ട്രെയിൻ അനുവദിച്ചു.കണ്ണൂരിലേക്കു നാളെയും കൊല്ലത്തേക്കു മറ്റന്നാളുമാണു സർവീസ്. ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങുമെന്ന ആശങ്കയിലായിരുന്ന ഒട്ടേറെ പേർക്ക് ആശ്വാസമാണ് ഈ ട്രെയിനുകള്‍.
tRootC1469263">എസ്‌എംവിടി ബെംഗളൂരു - കണ്ണൂർ എക്സ്പ്രസ്
സ്പെഷല്‍ (06575/06576)
നാളെ വൈകിട്ട് 4.35 ന് ബയ്യപ്പനഹള്ളി എസ്‌എംവിടി ടെർമിനലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06575) വ്യാഴാഴ്ച രാവിലെ 7.50ന് കണ്ണൂരിലെത്തും. തിരിച്ചു വ്യാഴാഴ്ച രാവിലെ 10 ന് കണ്ണൂരില്‍നിന്നു പുറപ്പെടുന്ന ട്രെയിൻ (06576) വെള്ളിയാഴ്ച പുലർച്ചെ 12.15 ന് ബയ്യപ്പനഹള്ളി എസ്‌എംവിടി ടെർമിനലില്‍ എത്തും.
കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ട്രെയിനില്‍ ഒരു എസി ടു ടിയർ കോച്ചും 2 എസി ത്രീ ടിയർ കോച്ചും 11 സ്ലീപ്പർ ക്ലാസ് കോച്ചും 6 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചും 2 എസ്‌എല്‍ആർ/ഡി കോച്ചും ഉണ്ടാകും.
എസ്‌എംവിടി ബെംഗളൂരു - കൊല്ലം എക്സ്പ്രസ്
സ്പെഷല്‍ (06573/06574)
25ന് വൈകിട്ട് ബയ്യപ്പനഹള്ളി എസ്‌എംവിടി ടെർമിനലില്‍നിന്നു പുറപ്പെടുന്ന ട്രെയിൻ (06573) 26നു രാവിലെ 6.30നു കൊല്ലത്തെത്തും. തിരിച്ച് അന്ന് രാവിലെ 10.30 ന് കൊല്ലത്ത്നിന്ന് പുറപ്പെടുന്ന ട്രെയിൻ (06574) 27നു പുലർച്ചെ 3.30ന് ബയ്യപ്പനഹള്ളി എസ്‌എംവിടി ടെർമിനലില്‍ എത്തും.
കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ട്രെയിനില്‍ 20 സ്ലീപ്പർ ക്ലാസ് കോച്ചും 2 എസ്‌എല്‍ആർ/ഡി കോച്ചും ഉണ്ടാകും
.jpg)


