ക്രിസ്മസ് അവധി; കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി

KSRTC

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലേക്കാണ് നിലവില്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം:  ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. 20 ബസുകളാണ് അധികമായി അനുവദിച്ചിട്ടുള്ളത്. ഡിസംബര്‍ 20 മുതല്‍ 24വരെ ഈ ബസുകള്‍ സര്‍വീസ് നടത്തും. 

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലേക്കാണ് നിലവില്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉല്‍സവ സീസണുകളില്‍ സ്വകാര്യബസുകളുടെ ഉയര്‍ന്ന ബസ് ടിക്കറ്റ് നിരക്കിനെ ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കാന്‍ ഈ അധിക സര്‍വീസുകള്‍ക്ക് സാധിക്കും.

 

Tags