ക്രിസ്മസ് പരീക്ഷ ഡിസംബര്‍ എട്ട് മുതല്‍; ഡിസംബര്‍ 18-ന് ക്രിസ്മസ് ആഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും

State government to reduce the excessive weight of school children's bags; crucial meeting next month

യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലെ പരീക്ഷകള്‍ ഡിസംബര്‍ എട്ടുമുതല്‍ 17 വരെ നടക്കും

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ എട്ടിന് തുടങ്ങും. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലെ പരീക്ഷകള്‍ ഡിസംബര്‍ എട്ടുമുതല്‍ 17 വരെ നടക്കും. എല്‍പി ക്ലാസുകളിലെ പരീക്ഷ ഡിസംബര്‍ 11 മുതല്‍ 17 വരെയാണ്.


ഡിസംബര്‍ 18-നാണ് സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം. തുടര്‍ന്ന് ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും. ഡിസംബര്‍ 28-നാണ് തുറക്കുക.

Tags