ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ട് മുതൽ; ഡിസംബർ 18-ന് സ്‌കൂളുകള്‍ അടയ്ക്കും
Updated: Nov 11, 2026, 10:00 IST
എൽപി ക്ലാസുകളിലെ പരീക്ഷ ഡിസംബർ 11 മുതൽ 17 വരെയാണ്.ഡിസംബർ 18-നാണ് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന് തുടങ്ങും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ പരീക്ഷകൾ ഡിസംബർ എട്ടുമുതൽ 17 വരെ നടക്കും.
എൽപി ക്ലാസുകളിലെ പരീക്ഷ ഡിസംബർ 11 മുതൽ 17 വരെയാണ്.ഡിസംബർ 18-നാണ് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം. തുടർന്ന് ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കും. ഡിസംബർ 28-നാണ് തുറക്കുക.
.jpg)

