ക്രിസ്മസ് ദിനത്തിൽ സ്നേഹ മധുരവുമായി കഥയുടെ കുലപതിയെ തേടിയെത്തി രമേശ് ചെന്നിത്തല
Dec 25, 2025, 19:55 IST
കണ്ണൂർ : മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഥയുടെ കുലപതി ടി. പത്മനാഭന് ക്രിസ്തുമസ് - ന്യൂ ഇയർ ആശംസയേകാനായി കേക്കുമായെത്തി. കണ്ണൂർ പള്ളിക്കുന്ന് രാജേന്ദ്ര നഗറിലെ വീട്ടിലാണ് ചെന്നിത്തലയും സഹപ്രവർത്തകരുമെത്തിയത്.
അൽപ്പ നിമിഷത്തെ സൗഹൃദ സംഭാഷണങ്ങൾക്കു ശേഷം താൻ കൊണ്ടുവന്ന കേക്ക് മുറിച്ച് ചെന്നിത്തല ഒരു കഷ്ണം കഥാകാരന് വായയിൽ വെച്ചു കൊടുത്തു. പത്മനാഭൻ തിരിച്ചും ചെന്നിത്തലയ്ക്ക് മധുരം കൊടുത്തു. കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികൾക്കെത്തിയതായിരുന്നു രമേശ് ചെന്നിത്തല കോൺഗ്രസ് നേതാക്കളായ ടി.ഒ.മോഹനൻ, കെ. പ്രമോദ് എന്നിവരും രമേശ് ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.
tRootC1469263">.jpg)


