ആൺസുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ ചോറ്റാനിക്കരയിലെ പോക്‌സോ കേസ് അതിജീവിത മരണത്തിന് കീഴടങ്ങി

Chotanikara Poxo case victim brutally attacked by her boyfriend succumbs to death
Chotanikara Poxo case victim brutally attacked by her boyfriend succumbs to death

ചോറ്റാനിക്കര : ആൺസുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ ചോറ്റാനിക്കരയിലെ പോക്‌സോ കേസ് അതിജീവിത മരിച്ചു. ഗുരതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.

ചോറ്റാനിക്കരയ്ക്കു സമീപമുള്ള വീട്ടിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച 19കാരിയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ പെൺകുട്ടിയുടെ കൈയില്‍ മുറിവേറ്റ് ഉറുമ്പരിക്കുന്ന നിലയിലായിരുന്നു. 

അര്‍ധ നഗ്‌നാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ചേര്‍ന്ന് തൃപ്പൂണിത്തുറ ഗവ. ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ പ്രതിയായ സുഹൃത്ത് അനൂപിനെ ബുധനാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്കെതിരെ വധശ്രമക്കുറ്റവും ബലാത്സംഗക്കുറ്റവുമാണ് ചുമത്തിയത്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ തെളിവെടുപ്പിനായി സംഭവം നടന്ന വീട്ടിലേക്ക് എത്തിച്ചിരുന്നു.

കനത്ത പൊലീസ് സാന്നിധ്യത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. പെണ്‍കുട്ടി താമസിക്കുന്ന വീട്ടിൽ ശനിയാഴ്ചയാണ് ഇയാള്‍ എത്തിയതെന്നാണ് വിവരം. വാക്കുതർക്കത്തിനൊടുവിൽ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തല ഇയാള്‍ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

 വേദനകൊണ്ട് പുളഞ്ഞ പെണ്‍കുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പൊലീസ് പറഞ്ഞു. ഇതിന് ശേഷം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായി യുവാവ് പൊലീസിന് മൊഴിനൽകി. ഷാളില്‍ തൂങ്ങി മരണവെപ്രാളത്തിലായതോടെ താൻ ഷാള്‍ മുറിച്ചുവെന്നും തുടർന്നും അവളെ ഉപദ്രവിച്ചുവെന്നും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും ​ഇയാൾ പൊലീസിനോട് പറഞ്ഞു.
 

Tags

News Hub