ലൈംഗിക പീഡനക്കേസില്‍ കൊറിയോഗ്രാഫര്‍ അറസ്റ്റില്‍
Updated: Jun 9, 2025, 06:36 IST


ഐടി ജീവനക്കാരിയുടെ പരാതിയിലാണ് നടപടി.
ലൈംഗിക പീഡനക്കേസില്‍ കൊറിയോഗ്രാഫര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ഫാഹിദിനെ കഴക്കൂട്ടം പൊലീസാണ് പിടികൂടിയത്. ഐടി ജീവനക്കാരിയുടെ പരാതിയിലാണ് നടപടി.
മറ്റ് നിരവധി പെണ്‍കുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതികളെ പീഡിപ്പിച്ച ശേഷം സ്വര്‍ണം കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ ഫോണില്‍ നിന്ന് തെളിവുകള്‍ ലഭിച്ചുവെന്നും പൊലീസ് അറിയിച്ചു.