ചിറയിന്‍കീഴിലെ കയ്യാങ്കളിക്കേസ്; രമ്യാഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും താക്കീത്

Chirayinkeezhu gang-rape case; Warnings issued to Ramya Haridas and district panchayat member Sajith Muttapalam

കൊല്ലം: ചിറയിന്‍കീഴില്‍ എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍ രമ്യാഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും താക്കീത്. ഇരുവരെയും നേരിട്ട് വിളിച്ചാണ് കെപിസിസി പ്രസിഡന്റ് താക്കീത് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പരസ്പരം നല്‍കിയ കേസുകള്‍ പിന്‍വലിക്കാനും പാളയം പ്രദീപിനെ എംഎല്‍എയുടെ സ്റ്റാഫ് ആക്കേണ്ടെന്നും കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചു. എംഎം ഹസന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കുന്നതായിരുന്നു ചിറയിന്‍ കീഴില്‍ നിന്നും പുറത്തുവന്ന ദൃശ്യങ്ങള്‍. തുടര്‍ന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്റെ നേതൃത്വത്തില്‍ സമിതി അന്വേഷണം നടത്തിയതും റിപ്പോര്‍ട്ട് തയ്യാറാക്കിയതും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പായി ഇരുവരുടെ വിശദമായ വാദം കേള്‍ക്കുകയും ചെയ്തിരുന്നു. നടപടി വേണമെന്ന സമിതിയുടെ നിര്‍ദേശമനനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെയുള്ള നടപടി.

സംഭവത്തിന് പിന്നാലെ രമ്യഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും സജിത്ത് മുട്ടപ്പാലത്തിന്റെ സുഹൃത്ത് സജാദിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന് പിന്നാലെ മുന്‍കാലപ്രാബല്യത്തോട് കൂടി പാളയം പ്രദീപിനെ എംഎല്‍എയുടെ സ്റ്റാഫ് ആക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയത് നേതാക്കളില്‍ കടുത്ത അതൃപ്തിയുണ്ടാക്കുകയും ചെയ്തിരുന്നു. 

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ ഔദ്യോഗിക പദവികളൊന്നുമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ചോദ്യം ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. ഇതില്‍ പ്രകോപിതരായി രമ്യ ഹരിദാസും പ്രദീപും ചേര്‍ന്ന് ചോദ്യം ചെയ്ത പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ രാത്രിയിലെത്തുകയും, തുടര്‍ന്ന് അവിടെവെച്ച് രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയുമായിരുന്നു.

Tags