ചില്ലിക്കൊമ്പന്റേത് മുങ്ങി മരണം; ആത്മഹത്യ വാദം തള്ളി തമിഴ്‌നാട് ഫോറസ്റ്റ് അധികൃതര്‍
പാലക്കാട്: ആളിയാര്‍ ഡാമില്‍ നിന്ന് ജലസേചനത്തിന് വെള്ളം കൊണ്ടുപോകുന്ന കോണ്‍ടൂര്‍ കനാലില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടുകൊമ്പന്‍ ചില്ലിക്കൊമ്പന്റേത് മുങ്ങി മരണമെന്ന് തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍. ആനയുടെ അടിവയറ്റില്‍ ഒരു മുറിവുണ്ടായിരുന്നു. മറ്റൊരു ആനയുമായുള്ള സംഘട്ടനത്തില്‍ കുത്തേറ്റതാകാനാണ് സാധ്യതയെന്നും തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
കോണ്‍ടൂര്‍ കനാലിന്റെ റാമ്പില്‍ നിന്ന് വെള്ളം കുടിക്കുകയായിരുന്ന ആന കാല്‍ വഴുതി കനാലില്‍ വീഴുകയായിരുന്നു. വീതി കുറഞ്ഞ കനാലില്‍ 16 അടി വെള്ളം ഉണ്ടായിരുന്നു. മാത്രമല്ല ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. പരിക്കും ശക്തമായ ഒഴുക്കും മൂലം ആനയ്ക്ക് നീന്താന്‍ കഴിഞ്ഞില്ല എന്ന് കരുതുന്നു. വിവരം അറിഞ്ഞ ഉടന്‍ അധികൃതരെ അറിയിച്ചു കനാലിലെ ഒഴുക്ക് നിയന്ത്രിച്ചെങ്കിലും ആന അപ്പോഴേക്കും അവശനായി കഴിഞ്ഞിരുന്നുവെന്ന് പൊള്ളാച്ചി വനം റേഞ്ച് ഓഫീസ് അധികൃതര്‍ പറഞ്ഞു.
.jpg)

