പത്തനംതിട്ടയിൽ ദേശീയ ക്ഷീര ദിനത്തിൽ ഡയറി ഫാം സന്ദർശനം നടത്തിപഴകുളം സ്കൂളിലെ കുട്ടികൾ
പഴകുളം: നവംമ്പർ 26 ദേശീയ ക്ഷീര ദിനത്തിൻ്റെ ഭാഗമായി കേരളത്തിലെ മിൽമ ഡയറി ഫാമുകളിൽ നടന്നുവരുന്ന എക്സിബിഷനിൽ
പാലും പാലുൽപന്നങ്ങളും അവയുടെ നിർമ്മാണ രീതി,പശു പരിപാലനത്തിലെ പുത്തൻ അറിവുകൾ കന്നുകാലി സംരക്ഷണം മുതലായ കാര്യങ്ങളെ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി പഴകുളം കെ വി യുപി സ്കൂളിലെ അധ്യാപകരുടെയും,രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കുട്ടികൾ പത്തനംതിട്ട മിൽമഡയറി ഫാം സന്ദർശിച്ചു.
പാല്,പാലുൽപ്പന്നങ്ങളായ തൈര്, പേട, നെയ്യ്, ബട്ടർ, ബിസ്കറ്റ് ഐസ്ക്രീമുകൾ, സിപ്പപ്പുകൾ എന്നിവ ഉണ്ടാക്കുന്ന രീതിയും, പശുപരിപാലനത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും അറിവ് മിൽമയുടെ പത്തനംതിട്ട ഡയറി പർച്ചേസ് & ഇൻപുട്ട് വിഭാഗം മേധാവി ഡോ. ഗിരീഷ് കൃഷ്ണൻ കുട്ടികൾക്ക് വിശദീകരിച്ചു നൽകി.കുട്ടികളോടൊപ്പം പിടിഎ പ്രസിഡൻ്റ് അനിൽ ശ്രീധരൻ ,അധ്യാപകരായ കവിത മുരളി,
ഐ.ബസീം,ശാലിനി എസ് എന്നിവർ പങ്കെടുത്തു.
.jpg)


