കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം; അറിയാം വിശദവിവരങ്ങള്‍

sedentary job

2025 ജനുവരി 1 മുതല്‍ 2025 ഡിസംബർ 31 വരെ ലഭ്യമായ റിസള്‍ട്ടുകളാണ് അപേക്ഷയുടെ അടിസ്ഥാനം.

തിരുവനന്തപുരം; കർഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2025 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.വിദ്യാർഥികള്‍ കേരളത്തിനകത്തുള്ള സർക്കാർ/ എയ്ഡഡ് കോളേജുകളില്‍ പഠിച്ചവരായിരിക്കണം.

2025 വർഷത്തെ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്നിക്, ജനറല്‍ നഴ്സിങ്, ബി.എഡ്., മെഡിക്കല്‍ ഡിപ്ലോമ തുടങ്ങിയ കോഴ്സുകള്‍ ആദ്യ ചാൻസില്‍ തന്നെ പാസായ വിദ്യാർഥികള്‍ക്കാണ് ധനസഹായം നല്‍കുന്നത്.

tRootC1469263">

2025 ജനുവരി 1 മുതല്‍ 2025 ഡിസംബർ 31 വരെ ലഭ്യമായ റിസള്‍ട്ടുകളാണ് അപേക്ഷയുടെ അടിസ്ഥാനം. വിദ്യാർഥികളുടെ മാതാപിതാക്കളില്‍ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഫെബ്രുവരി 16ന് വൈകിട്ട് 5 വരെ സ്വീകരിക്കും. അംഗങ്ങള്‍ ഫോറം 'ഇ' യില്‍ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും മാനദണ്ഡങ്ങളും www.agriworkersfund.org ല്‍ ലഭിക്കും.

അപേക്ഷകള്‍ യൂണിയൻ പ്രതിനിധികള്‍ മുഖേന സമർപ്പിക്കണം. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെയും ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്തിന്റെ ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്തിന്റെ ക്ഷേമനിധി പാസ്ബുക്കിന്റെ ആദ്യ പേജിന്റെയും അംശാദായ അടവിന്റെയും പകർപ്പ്,

അംഗത്തിന്റെ ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് (ജോയിന്റ് അക്കൗണ്ട് സ്വീകാര്യമല്ല), റേഷൻ കാർഡിന്റെ പകർപ്പ് (ബന്ധം തെളിയിക്കുന്നതിന് മറ്റ് രേഖകള്‍ ഇല്ലെങ്കില്‍), കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം, അപേക്ഷയിലോ രജിസ്ട്രേഷൻ രേഖയിലോ പേര്, വിലാസം എന്നിവയില്‍ വ്യത്യാസം ഉണ്ടെങ്കില്‍ വണ്‍ ആന്റ് സെയിം സർട്ടിഫിക്കറ്റും സമർപ്പിക്കണം.

പരീക്ഷാ തീയതിക്ക് തൊട്ട് മുമ്പുള്ള മാസത്തില്‍ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. കുടിശ്ശികയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കേരളത്തിനകത്തെ സർവകലാശാലകളില്‍ റഗുലർ കോഴ്സില്‍ പഠിച്ചവരായിരിക്കണം വിദ്യാർഥികള്‍. സ്വാശ്രയ സ്ഥാപനങ്ങളില്‍ സ്റ്റേറ്റ് മെറിറ്റ് സീറ്റില്‍ പഠിച്ച വിദ്യാർഥികള്‍ ഈ ആനുകൂല്യത്തിന് അർഹരാണ്. പരീക്ഷാ തീയതിയില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടാകാൻ പാടില്ല. വിശദവിവരങ്ങള്‍ക്ക്: 0471 2729175.

Tags