ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന നേതൃ സംഗമം കോഴിക്കോട് സമാപിച്ചു

കോഴിക്കോട് : സുരക്ഷിത ബാല്യം നമ്മുടെ കടമ എന്ന മുദ്രാവാക്യം ഉയര്‍ത്തി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന നേതൃ സംഗമം കോഴിക്കോട് സമാപിച്ചു.സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാടിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉല്‍ഘാടനം ചെയ്തു.
കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു വരുകയാണ് സി. പി. റ്റി. എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം.കുട്ടികള്‍ക്കായി മികച്ച സേവനം നടത്തിയ പ്രമുഖ പീഡിയാട്രിക്ക് ന്യൂറോളജിസ്റ്റ് ഡോ: സിമിലു മോഹന്‍ലാല്‍ കാണാതാകുന്ന കുട്ടികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയ മാധ്യമ പ്രവര്‍ത്തക മാതൃഭൂമി ഡോട്ട് കോം കണ്ടന്റ് റൈറ്ററുമായ അല്‍ഫോണ്‍സ പി ജോര്‍ജ് സാമൂഹ്യ പ്രവര്‍ത്തകന്‍ കാദര്‍ ചെമ്പ്രകാനം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഗള്‍ഫ് കോഡിനേറ്റര്‍ മഹമൂദ് പറക്കാട്ട് എന്നിവരെ ആദരിച്ചു
സംഗമത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് അഡ്വക്കറ്റ് നസീര്‍ ചാലിയം, അഡ്വക്കറ്റ് ഷറഫുദീന്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, എം കെ അബ്ദുള്‍ ഗഫൂര്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം, തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ക്ലാസുകള്‍ നയിച്ചു. ഷിബുറാവുത്തര്‍ കൊല്ലം, ആര്‍ ശാന്തകുമാര്‍ തിരുവനന്തപുരം, സുജമാത്യൂ വയനാട് ,റഫീക്ക് കൊടുങ്ങല്ലൂര്‍, വിഷാല്‍ ആലപ്പുഴ, തുടങ്ങിയവര്‍ സംസാരിച്ചു. ബേബി കെ ഫിലിപ്പോസ് സ്വാഗതവും സാദിക്ക് ബേപ്പൂര്‍ നന്ദിയും പറഞ്ഞു.