'മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു'; എം വി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പരാതി
'ചോരയ്ക്ക് ചോര' എന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല.
മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് മുഹമ്മദ് ഷമ്മാദ് കണ്ണൂര്‍ ഡിഐജിക്ക് പരാതി നല്‍കിയത്.
'ചോരയ്ക്ക് ചോര' എന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. യുഡിഎഫ് പ്രവര്‍ത്തകര്‍ നേരിട്ട അതിക്രമങ്ങള്‍ക്ക് നിയമപരമായ നടപടികളിലൂടെ മറുപടി നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞതെന്നും മുഹമ്മദ് ഷമ്മാസ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
പൊതുസമൂഹത്തില്‍ സ്പര്‍ദ്ധയും തെറ്റിദ്ധാരണയും വളര്‍ത്തുന്ന രീതിയിലാണ് എം വി ഗോവിന്ദനും കെ കെ രാഗേഷും പ്രസ്താവന നടത്തിയത്. ഇരുവര്‍ക്കുമെതിരെ കേസെടുക്കണം. വ്യാജ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സൈബര്‍ ഹാന്‍ഡിലുകള്‍ക്കെതിരെയും നടപടി സ്വീകരിക്കണം. ബിഎന്‍എസ് സെക്ഷന്‍ 353, ഐടി ആക്ടിലെ 356 എന്നിവ പ്രകാരം കേസെടുക്കണമെന്നും മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. യഥാര്‍ത്ഥ പ്രസംഗ വീഡിയോ, മാധ്യമ വാര്‍ത്തകള്‍, ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവ തെളിവായി പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
.jpg)

