മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ നാണക്കേട് മറച്ചു പിടിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സെന്‍സറിംഗ് നടപ്പിലാക്കുന്നു ; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

People put their hands on their heads when they hear Pinarayi 3.0 - VD Satheesan

മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാള്‍ പിടിക്കപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ലഹരിയുടെ പക്ഷത്തേക്ക് മാറിപ്പോയോ എന്ന സംശയം ഉടലെടുക്കുകയാണ്.

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ നാണക്കേട് മറച്ചു പിടിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സെന്‍സറിംഗ് നടപ്പിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന അടിയന്തരാവസ്ഥ ആവര്‍ത്തിക്കാന്‍ അനുവദിച്ചു കൂടാ എന്നും പിണറായി വിജയന്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നു സ്വയം അവകാശപ്പെടുന്ന വ്യക്തിയെ ഓപ്പറേഷന്‍ തൂഫാന്‍ന്റെ ഭാഗമായി നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവന്നത് സംബന്ധിച്ച പോസ്റ്റുകള്‍ നീക്കം ചെയ്യിച്ച സോഷ്യല്‍ മീഡിയാ സെന്‍സറിംഗിനെതിരെ താന്‍ പത്രസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍, ആ വാര്‍ത്ത പോലും ജനങ്ങളില്‍ നിന്നു മറച്ചു വയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നു. അത് സംബന്ധിച്ച പ്രസ്താവനക്കും അപ്രഖ്യാപിത സോഷ്യല്‍ മീഡിയ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി നീക്കം ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയുണ്ടായിരിക്കുന്നു. സര്‍ക്കാര്‍, വിശേഷിച്ചും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തുന്ന തൂഫാന്‍ റെയ്ഡുകളെ പ്രതിപക്ഷം എതിര്‍ത്തിട്ടില്ല. വലിയ സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ ആര് നടപടി സ്വീകരിച്ചാലും സ്വാഗതാര്‍ഹമാണ്. അത്തരം വാര്‍ത്തകള്‍ പൊതു സമൂഹത്തില്‍ ലഹരിക്കെതിരായ അവബോധം വളര്‍ത്തും. കുറ്റവാളികളായ ലഹരിക്കടത്തുകാര്‍ക്കും ഏജന്റുമാര്‍ക്കും ഒരു താക്കീത് കൂടിയാവും ഇതെല്ലാം എന്ന നിലയില്‍ മാധ്യമങ്ങളും നല്ല പ്രചരണം നല്‍കുക സ്വാഭാവികമാണ്.

പക്ഷേ മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാള്‍ പിടിക്കപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ലഹരിയുടെ പക്ഷത്തേക്ക് മാറിപ്പോയോ എന്ന സംശയം ഉടലെടുക്കുകയാണ്. അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുന്ന വാര്‍ത്തകള്‍ ഇന്ത്യയില്‍ ഉള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്ത വിധം നിയന്ത്രിക്കപ്പെടുകയാണ്. പുറത്ത് ലഹരിക്ക് എതിരെ ഓപ്പറേഷന്‍ തൂഫാന്‍ ആഘോഷമാക്കി നടക്കുമ്പോള്‍ അകത്ത് ലഹരിക്കടത്തുകാര്‍ക്ക് അകമഴിഞ്ഞ പിന്തുണ കൊടുക്കുന്നത്. എന്തൊരു പ്രഹസനമാണ് ? ആഭ്യന്തര മന്ത്രി അറിഞ്ഞുകൊണ്ടാണോ കുറ്റവാളിക്ക് ഈ നിലയില്‍ സംരക്ഷണം ലഭിക്കുന്നത്? ആഭ്യന്തര വകുപ്പ് വിശദീകരിക്കണം. അടിയന്തരാവസ്ഥക്കാലം പോലെ അധികാരത്തിന്റെ മര്‍ക്കടമുഷ്ടി ഉപയോഗിച്ച് മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രിയും യു ഡി എഫും ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു

Tags