മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം

cm

cmo.kerala.gov.in എന്ന വെബ്‌പോര്‍ട്ടലിലൂടെ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും ധനസഹായത്തിന് അപേക്ഷിക്കാം.  

തിരുവനന്തപുരം: ഗുരുതരമായ അസുഖങ്ങൾ ബാധിച്ച് കടുത്ത ചികിത്സാ ചെലവുകൾ കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്നും ധനസഹായം ലഭിക്കുന്നതാണ്. 

ആവശ്യമായ രേഖകൾ താഴെ പറയുന്നവയാണ്: 

* രോഗിയുടെ അപേക്ഷ (വെള്ളക്കടലാസിൽ തയ്യാറാക്കിയത്)
* മെഡിക്കൽ സർട്ടിഫിക്കറ്റ് (ചികിത്സിക്കുന്ന ഡോക്ടർ ഒപ്പിട്ടത്)
* ആധാർ കാർഡിന്റെ പകർപ്പ്
* റേഷൻ കാർഡിന്റെ പകർപ്പ്
* ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് (ധനസഹായം നേരിട്ട് അക്കൗണ്ടിലേക്ക് എത്തുന്നതിനായി)

cmo.kerala.gov.in എന്ന വെബ്‌പോര്‍ട്ടലിലൂടെ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും ധനസഹായത്തിന് അപേക്ഷിക്കാം.  നിയമസഭാ സാമാജികര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരുടെ ഓഫീസ് മുഖേനയും മുഖ്യമന്ത്രിയുടെ/ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ തപാല്‍/ ഇമെയില്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം.

ധനസഹായത്തിനുള്ള അപേക്ഷ പരിശോധിച്ച് ആവശ്യമായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അതത് വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്.  ആവശ്യമായ രേഖകളില്ലെങ്കിലോ പോരായ്മകള്‍ ഉണ്ടെങ്കിലോ വില്ലേജ് ഓഫീസര്‍മാര്‍ വിവരം അപേക്ഷകരെ അറിയിക്കണം.

ആവശ്യമായ രേഖകള്‍ ഇല്ലാത്ത അപേക്ഷകള്‍ പോര്‍ട്ടലില്‍ മാറ്റിവയ്ക്കും.  ഈ ഘട്ടത്തില്‍ അപേക്ഷകന് എസ്.എം.എസിലൂടെ ഇത് സംബന്ധിച്ച സന്ദേശം ലഭിക്കും. cmo.kerala.gov.in പോര്‍ട്ടലിലൂടെ അപേക്ഷയുടെ സ്ഥിതി പരിശോധിച്ച് കുറവുള്ള രേഖകള്‍ അപ് ലോഡ് ചെയ്യാം.

Tags