മുഖ്യമന്ത്രിയുടെ 'കണക്‌ട് ടു വര്‍ക്ക്' പദ്ധതി; അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍

As Indian citizens, let us all stand together to protect the unity and integrity of the country; Chief Minister Pinarayi Vijayan extends full support to 'Operation Sindoor'

വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ തൊഴിൽപരിശീലന സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം

തിരുവനന്തപുരം: യുവതലമുറയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, അവരുടെ പഠനോത്സാഹം നിലനിർത്തുകയും, നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി’

tRootC1469263">

വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ തൊഴിൽപരിശീലന സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം ₹1000/- രൂപ സാമ്പത്തിക സഹായം നൽകുന്നു.

യോഗ്യതാ നിബന്ധനകൾ 

1. വയസ്സ് : 18 – 30
2. കുടുംബ വാർഷിക വരുമാനം : ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല
3. അർഹരായ അപേക്ഷകർ :  നൈപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., സംസ്ഥാന പി.എസ്.സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റെയിൽവെ, മറ്റ് കേന്ദ്ര / സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികൾ തുടങ്ങിയവ നടത്തുന്ന മത്സരപരീക്ഷകൾക്കായി അപേക്ഷ സമർപ്പിച്ച് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.

ആവശ്യമായ രേഖകൾ (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ)

1.    മേൽവിലാസം തെളിയിക്കുന്ന രേഖ
2.    ജനനതീയതി തെളിയിക്കുന്ന രേഖ
3.    വാർഷിക കുടുംബവരുമാന സര്ട്ടി ഫിക്കറ്റ് (≤ ₹1,00,000)
4.    അംഗീകൃത സർവകലാശാലകൾ / സ്കൂളുകൾ / കോളേജുകൾ / വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്
5.    അപേക്ഷ / അക്നോളഡ്ജ്മെന്റ് സ്ലിപ്പ് (മത്സരപരീക്ഷ വിഭാഗങ്ങൾക്ക് (മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി നിബന്ധനകൾ പ്രകാരം ) അപേക്ഷിച്ചതായി തെളിയിക്കുന്നതിന്)

6.    ബാങ്ക് പാസ്ബുക്ക് (അക്കൗണ്ട് വിവരങ്ങൾ കാണുന്ന ആദ്യ പേജ്)
7.    സ്ഥാപന മേധാവി നൽകുന്ന അംഗീകൃത കത്ത് — അപേക്ഷകൻ സ്കിൽ ഡെവലപ്മെന്റ് കോഴ്‌സിൽ പങ്കെടുക്കുന്നതായി സർട്ടിഫൈ ചെയ്യുന്ന സ്ഥാപന മേധാവിയുടെ അംഗീകൃത കത്ത്.
8.    പാസ്‌പോർട്ട് സൈസ് ഫോട്ടോ (പുതിയ കളർ ഫോട്ടോ)
9.    അപേക്ഷകന്റെ ഒപ്പ് (സ്കാൻ ചെയ്ത ഒപ്പ്)
10.    സ്വയംസാക്ഷ്യപ്പെടുത്തിയ സര്ട്ടിെഫിക്കറ്റ് — അപേക്ഷകൻ മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നതായി സ്ഥിരീകരിക്കുന്ന സ്വയംസാക്ഷ്യപ്പെടുത്തിയ സര്ട്ടിിഫിക്കറ്റ്.

Tags