പ്രിയ നേതാവ് മുഖ്യമന്ത്രിയായി: കൺനിറയെ കണ്ട് കുഞ്ഞു വിനോദിനി
തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെട്ട നാലാം ക്ലാസുകാരി വിനോദിനി വി.ഡി. സതീശന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തി. തനിക്ക് കൈത്താങ്ങായ പ്രിയ നേതാവ് മുഖ്യമന്ത്രിയാകുന്നത് കുഞ്ഞുവിനോദിനി കൺനിറയെ കണ്ടു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവു മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടിവന്ന പല്ലശന സ്വദേശിയായ വിനോദിനിക്ക് ആധുനിക കൃത്രിമക്കൈ വയ്ക്കാന്‍ സഹായിച്ചതു പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനാണ്. വിനോദിനിക്കു വീടു നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയതും സതീശന്‍റെ ഇടപെടലിലായിരുന്നു.
സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പല്ലാവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ലഡു വിതരണത്തിനു വിനോദിനിയുമുണ്ടായിരുന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം വി.ഡി.സതീശനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് വിനോദിനി പറഞ്ഞു.
.jpg)

