പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ച് മുഖ്യമന്ത്രി വിഡി സതീശൻ
ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ മുഖ്യമന്ത്രി സന്ദർശിച്ചു.നദിയുടെ മണ്ണ് നീക്കം ചെയ്യണം. ഇതിനായി അടിയന്തര നടപടി ഉണ്ടാകും.
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ മുഖ്യമന്ത്രി സന്ദർശിച്ചു.നദിയുടെ മണ്ണ് നീക്കം ചെയ്യണം. ഇതിനായി അടിയന്തര നടപടി ഉണ്ടാകും.
പത്തനംതിട്ട ജില്ലയ്ക്ക് ആണ് മുൻഗണന. സ്ഥിരം ദുരന്തനിവാരണ സംവിധാനം ഉണ്ടാകും. ആദ്യ പ്രോജക്ട് പത്തനംതിട്ടയായിരിക്കും. മറ്റ് ഏജൻസികൾ ചേർത്തുള്ള മുന്നറിയിപ്പ് സംവിധാനം ഉണ്ടാവണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് (ഓഗസ്റ്റ് 4) എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നിലവിലുള്ളത്. ഇതോടൊപ്പം ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
.jpg)

