അസംഘടിത ചെറുകിട സ്ഥാപനങ്ങളുടെ സർവെ: കൃത്യമായ വിവരങ്ങൾ നൽകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

Chief Minister VD Satheesan explains that the state government has no role in the ED raid

അസംഘടിത മേഖലയിലെ ചെറുകിട സ്ഥാപനങ്ങളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന അസംഘടിത ചെറുകിട സ്ഥാപനങ്ങളുടെ വാർഷിക സർവേയിൽ (Annual Survey of Unincorporated Sector Enterprises, ASUSE) കൃത്യവും വസ്തുതാപരവുമായ വിവരങ്ങൾ നൽകി പൂർണ സഹകരണം നൽകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

ദേശീയ സ്ഥിതിവിവര കണക്ക് സംവിധാനത്തിന്റെ ഭാഗമായാണ് സർവേ സംഘടിപ്പിക്കുന്നത്. നിർമാണം, വ്യാപാരം, വിവിധ സേവന മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന അസംഘടിത സ്ഥാപനങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തന സ്വഭാവം, തൊഴിലാളികളുടെ എണ്ണം, വരുമാനവും ചെലവും, നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങളാണ് സർവേയിലൂടെ ശേഖരിക്കുക.

സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിനും ചെറുകിട സംരംഭങ്ങളുടെ വികസനത്തിനും തൊഴിൽ സൃഷ്ടിയുമായി ബന്ധപ്പെട്ട പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും വിവിധ സർക്കാർ ക്ഷേമപദ്ധതികൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനും സഹായകരമാകും.

സർവേയുടെ ഭാഗമായി സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ എത്തുമ്പോൾ ആവശ്യമായ വിവരങ്ങൾ കൃത്യമായും സത്യസന്ധമായും നൽകുകയും സർവേയുമായി പൂർണമായി സഹകരിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Tags