കടൽരക്ഷാപ്രവർത്തനത്തിന് കുറ്റമറ്റ സംവിധാനം : മുഖ്യമന്ത്രി വി.ഡി. സതീശൻ
കൊല്ലം : കടലിൽപോകുന്നവരുടെ സുരക്ഷഉറപ്പാക്കുന്നതിന്അനുയോജ്യമായ രക്ഷാപ്രവർത്തനസംവിധാനം സംസ്ഥാനത്ത് ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കടലിൽകാണാതായ കൊല്ലം സ്വദേശി ഗൗതംകൃഷ്ണയുടെവീട്ടിൽ വനംവകുപ്പ് മന്ത്രി ഷിബുബേബിജോണുമൊത്ത് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷമാണ് അറിയിച്ചത്.
നാളിതുവരെ ഉണ്ടായിട്ടില്ലാത്ത സർവസംവിധാനങ്ങളേയും സംയോജിപ്പിച്ചുള്ള തിരച്ചിലാണ് തുടരുന്നത്. പ്രതികൂലകാലാവസ്ഥയേയും മറികടന്നുള്ളശ്രമങ്ങൾനടത്തുകയാണ്. കാലാവസ്ഥാപ്രവചനം കൃത്യതയോടെയെന്നുറപ്പാക്കുന്ന, രാജ്യത്തിന് തന്നെ മാതൃകയാകുന്ന സംവിധാനം സംസ്ഥാനത്ത് വികസിപ്പിക്കും. ഇതേ ദീർഘവീക്ഷണം മുൻനിർത്തിയാണ് സംവിധാനത്തിന് ബജറ്റിൽ തുക വകയിരുത്തിയത്. പുതിയ സംവിധാനത്തിൽ പ്രാദേശികഅറിവുകൾകൂടി ഉൾപ്പെടുത്തും, ഇതിനായി മത്സ്യതൊഴിലാളികളുടെ പ്രാതിനിധ്യവും ഉറപ്പാക്കും.
തീരദേശപൊലിസിന്റെ സന്നാഹങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ആധുനീകരണം ഉൾപ്പടെ നടപ്പാക്കും. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലിനായി കടലുമായിബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികളുടെയെല്ലാം സംവിധാനങ്ങൾ മെച്ചപ്പെടുത്തും. തീരശോഷണംനിയന്ത്രിക്കുന്നതിന് കടൽഭിത്തിനിർമാണം സമയബന്ധിതമായി നടപ്പിലാക്കും. ദുരന്തമുഖത്ത് തുടക്കംമുതൽ മന്ത്രി ഷിബു ബേബിജോണിന്റെ ക്രിയാത്മക ഇടപടെലാണുള്ളത്. മണിക്കൂറുകളുടെ ഇടവേളയിൽ തിരച്ചിൽ പുരോഗതി വിലയിരുത്തുംവിധമായിരുന്നു പ്രവർത്തനം. തലസ്ഥാനത്ത് നടന്ന അപകടങ്ങളിലും ഇതേ സമീപനമായിരുന്നു മന്ത്രിയുടേതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ജില്ലാ കലക്ടർ ആനി ജൂല തോമസ്, പ്രാദേശിക രാഷ്ട്രീയകക്ഷി പ്രതിനിധികൾ, മത്സ്യതൊഴിലാളി സംഘടനാ നേതാക്കൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായി.
.jpg)

