വിഴിഞ്ഞം തുറമുഖ പദ്ധതി; കേരളത്തിന്റെ താല്‍പ്പര്യം ബലികഴിച്ചുകൊണ്ടുള്ള ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

Vizhinjam port project; Chief Minister VD Satheesan says the state government will not accept any decision that sacrifices Kerala's interests

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് അദാനി ഗ്രൂപ്പ് 49 ശതമാനം ഓഹരി എംഎസ് സി ഷിപ്പിങ്ങ് കമ്പനിക്ക് നല്‍കാന്‍ മുന്‍കൂര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. കണ്‍സെഷന്‍ എഗ്രിമെന്റും കേരളത്തിന്റെ താല്‍പ്പര്യങ്ങളും പരിഗണിച്ച്, നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായിട്ടുള്ള എംപവേഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

എംപവേഡ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം വീണ്ടും പരിഗണിക്കും. കേരളത്തിന്റെ ഒരു താല്‍പ്പര്യവും ബലി കഴിച്ചുകൊണ്ടുള്ള ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ്. അദാനി ഗ്രൂപ്പ് ഓപ്പറേറ്റര്‍ മാത്രമാണ്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടത്താന്‍ കഴിയില്ല. ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല. കണ്‍സെഷന്‍ എഗ്രിമെന്റില്‍ അദാനി ഡെവലപ്പ്‌മെന്റും, ഓപ്പറേഷനും നടത്താന്‍ വേണ്ടി മാത്രമുള്ള പാര്‍ട്ടി മാത്രമാണ്. സര്‍ക്കാരിന്റെ അനുവാദമില്ലാതെ ഒരു ഷെയറും ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് കരാറിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


 

Tags