അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിന് വീടും ജോലിയും ഉറപ്പുനൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ
Oct 26, 2026, 15:05 IST
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയമ്മയും സഹോദരി സരസുവും നിയമസഭാ സമുച്ചയത്തിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കൂടിക്കാഴ്ച. അടച്ചുറപ്പുള്ള വീട് അനുവദിക്കണമെന്നും സഹോദരി സരസുവിന് ജോലി നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും മുഖ്യമന്ത്രിയെ സമീപിച്ചത്.

കുടുംബത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവ്വം പ്രതികരിച്ച മുഖ്യമന്ത്രി ഉറപ്പുകൾ നൽകി. സ്ഥലം കണ്ടെത്തി നൽകിയാൽ ഒരു മാസത്തിനുള്ളിൽ വീട് നിർമ്മിച്ച് നൽകുമെന്നും സരസുവിന് എത്രയും വേഗം ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
.jpg)


