വിഎന്‍ വാസവന്‍ ഉപയോഗിച്ച കാറായിരിക്കും മുഖ്യമന്ത്രി വിഡി സതീശന്‍ ഉപയോഗിക്കുക ; പുതിയ മന്ത്രിമാര്‍ പഴയ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും
May 17, 2026, 13:06 IST
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും അവസാനമായി വാങ്ങിയ കാറാണ് വിഎന്‍ വാസവന്റേത്.
സതീശന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ പഴയ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും. വിഎന്‍ വാസവന്‍ ഉപയോഗിച്ച കാറായിരിക്കും മുഖ്യമന്ത്രി വിഡി സതീശന്‍ ഉപയോഗിക്കുക. ഏറ്റവും കുറവ് ദൂരം ഓടിയ കാര്‍ എന്ന നിലയ്ക്കാണ് ഈ തീരുമാനം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും അവസാനമായി വാങ്ങിയ കാറാണ് വിഎന്‍ വാസവന്റേത്. ആ വാഹനമായിരിക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗികവാഹനമായി വി ഡി സതീശന്‍ ഉപയോഗിക്കുക. പിണറായി വിജയന്‍ ഉപയോഗിച്ച കറുത്ത കാര്‍ ഇല്ല. പുതിയ മന്ത്രിമാര്‍ക്കെല്ലാം തന്നെ പഴയ മന്ത്രിമാര്‍ ഉപയോഗിച്ച വാഹനം തന്നെ ഏതെങ്കിലും അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കില്‍ അത് മാറ്റി ഉപയോഗിക്കാനാണ് തീരുമാനം.
.jpg)

