മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിയില്‍ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും

Free travel in KSRTC from June 15; First special department in the country for the elderly, Chief Minister VD Satheesan makes important announcements

ഡിസിസി  കെപിസിസി നേതൃസ്ഥാനങ്ങളില്‍ പിടിമുറുക്കാനാണ് കെസി വേണുഗോപാല്‍ വിഭാഗത്തിന്റെ നീക്കം.

സംസ്ഥാന കോണ്‍ഗ്രസില്‍ പുനഃസംഘടന ചര്‍ച്ചകള്‍ തുടരുന്നവരുടെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിയില്‍ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എന്നിവരുമായി സതീശന്‍ കൂടിക്കാഴ്ച നടത്തും. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ഗ്രൂപ്പുകള്‍ വടം വലി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം. ഡിസിസി  കെപിസിസി നേതൃസ്ഥാനങ്ങളില്‍ പിടിമുറുക്കാനാണ് കെസി വേണുഗോപാല്‍ വിഭാഗത്തിന്റെ നീക്കം.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, ജോസഫ് വാഴക്കന്‍, മാത്യു കുഴല്‍നാടന്‍ ,അടൂര്‍ പ്രകാശ് എന്നിവരുടെ പേരുകള്‍ പലയിടങ്ങളിലായി ഉയര്‍ന്നു കേള്‍ക്കുന്നു. എംഎല്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ഡിസിസി അധ്യക്ഷന്മാര്‍ക്കും പകരക്കാരെത്തും. മുഖ്യമന്ത്രി ആയ ശേഷം ആദ്യമായി ഡല്‍ഹിയില്‍ എത്തിയ വി ഡി സതീശന് കേരള ഹൗസില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്.

Tags