മുഖ്യമന്ത്രി വി ഡി സതീശനെ സാമൂഹ്യമാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തി ; 'സിപിഎം സൈബര്‍ പോരാളികള്‍' എന്ന ഫേസ്ബുക്ക് പേജിനെതിരെ പരാതി

Chief Minister VD Satheesan says that the white paper on Kerala's economy will be released in the first week of June.

യൂത്ത് കോണ്‍ഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടില്‍ നല്‍കിയ പരാതിയില്‍ തൃശൂര്‍ സിറ്റി സൈബര്‍ പോലീസ് ആണ് കേസെടുത്തത്.

മുഖ്യമന്ത്രി വി ഡി സതീശനെ സാമൂഹ്യമാധ്യമം വഴി അപകീര്‍ത്തിപെടുത്തും വിധം ചിത്രങ്ങള്‍ പങ്കുവെച്ചെന്ന പരാതിയില്‍ പൊലീസ് നടപടി. 'സിപിഎം സൈബര്‍ പോരാളികള്‍' എന്ന ഫേസ്ബുക്ക് പേജിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടില്‍ നല്‍കിയ പരാതിയില്‍ തൃശൂര്‍ സിറ്റി സൈബര്‍ പോലീസ് ആണ് കേസെടുത്തത്.

കാക്കി ട്രൗസറിട്ട വി ഡി സതീസന്റെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിലാണ് ഫേസ്ബുക്ക് പേജിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസിനെ സമീപിച്ചത്. 'മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചു, അതാണ് ഈ വിജയത്തിന് കാരണം' എന്ന വരികളോടെ ആണ് പോസ്റ്റ് പങ്കുവെച്ചിരുന്നത്.

Tags