മന്ത്രിസഭയില്‍ ആരു വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രി, വി ഡി സതീശന് ആശംസകള്‍ നേരുന്നു ; ഒടുവില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല
ഗുരുവായൂരില്‍ നിര്‍മാല്യ ദര്‍ശനത്തിന് ഇറങ്ങുമ്പോഴായിരുന്നു പ്രതികരണം. ദര്‍ശനത്തിന് ശേഷം ട്രെയിന്‍ മാര്‍ഗം അദ്ദേഹം തിരുവനന്തുപുരത്തേക്ക് മടങ്ങി.
ഗുരുവായൂരെത്തി നിര്‍മാല്യം തൊഴുത് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെയാണ് ചെന്നിത്തല ഗുരുവായൂരിലെത്തിയത്. മടങ്ങുമ്പോള്‍, മന്ത്രിസഭയില്‍ ആരു വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതികരിച്ച ചെന്നിത്തല വി ഡി സതീശന് ആശംസകള്‍ നേര്‍ന്നു. പത്തു വര്‍ഷത്തെ ഇടതു ദുര്‍ഭരണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനാണ് ജനവിധിയെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ സതീശനൊപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഗുരുവായൂരില്‍ നിര്‍മാല്യ ദര്‍ശനത്തിന് ഇറങ്ങുമ്പോഴായിരുന്നു പ്രതികരണം. ദര്‍ശനത്തിന് ശേഷം ട്രെയിന്‍ മാര്‍ഗം അദ്ദേഹം തിരുവനന്തുപുരത്തേക്ക് മടങ്ങി.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതോടെ കടുത്ത അമര്‍ഷത്തിലായിരുന്നു രമേശ് ചെന്നിത്തല. സിഎല്‍പി യോഗത്തില്‍ പങ്കെടുക്കാതെയാണ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോയിരുന്നത്. മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടില്‍ ചെന്നിത്തല ഉറച്ചു നില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനത്തില്‍ അയവുവരാനുള്ള സാധ്യത നിലവിലുണ്ട്. സീനിയോറിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചു എന്നാണ് ചെന്നിത്തലയുടെ പരാതി.
.jpg)

