പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി

This is the salary of Chief Minister VD Satheesan; and other endless benefits


പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ  നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പ് സെക്രട്ടറിമാരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സെക്രെട്ടേറിയറ്റിലെ പൊതുവായ പ്രശ്നങ്ങളും വിവിധ വകുപ്പുകളിലെ പ്രശ്നങ്ങളും മുഖ്യമന്ത്രി അവലോകനം ചെയ്തു. സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുമുള്ള നിർദ്ദേശങ്ങളും സെക്രട്ടറിമാർ സമർപ്പിച്ചു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നും നിർദേശങ്ങൾ പരിഗണിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. വകുപ്പുകളുടെ ഫയൽ നീക്കം കാര്യക്ഷമമാക്കാനും  നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags