വസ്തുതാ വിരുദ്ധമായ ആക്ഷേപം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം: ശോഭാ സുരേന്ദ്രൻ
കണ്ണൂർ: കേരളത്തിന്റെ സമ്പത്ത് കേന്ദ്രം കൊള്ളയടിക്കുന്നു എന്ന ആക്ഷേപം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ധാതുമണൽ ഇടനാഴി പ്രഖ്യാപിച്ചത് രാജ്യത്തിന്റെ പൊതുസമ്പത്ത് സംരക്ഷിക്കാനാണ്. യുപിഎ സർക്കാരിന്റെ കാലത്ത് ഈ മേഖലയിൽ നടന്നത് ചില സ്വകാര്യ കമ്പനികളുടെ കൊള്ളയാണ്. രാജ്യത്തിന്റെ ധാതുസമ്പത്ത് കേന്ദ്രസർക്കാരിന് അവകാശപ്പെട്ടതാണ്. കേന്ദ്ര നിയമം കേരളത്തിനും ബാധകമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കരിമണൽ നമ്മുടെ രാജ്യത്തിന്റെ സ്വത്താണ്. അത് സൗകര്യപൂർവ്വം ഏതെങ്കിലും സ്വകാര്യ വ്യക്തികൾക്ക് കൊടുക്കാനുള്ളതല്ല.
tRootC1469263">വ്യവസായ വകുപ്പിന് കീഴിൽ വരുന്ന മൈനർ മിനറൽസിൽ ഏതൊക്കെയാണ് കേരളത്തിന് അവകാശപ്പെട്ടതെന്ന് കേരളത്തിലെ ജനങ്ങളോട് വ്യക്തമായി പറയാൻ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് തയ്യാറാകണം. കാസർകോട് കിണാനൂർ കരിന്തളത്ത് പ്രവർത്തിച്ചിരുന്ന കമ്പനിയിൽ നിന്ന് ഉൽപാദിപ്പിച്ചിരുന്നത് ബോക്‌സൈറ്റായിരുന്നു. ഈ ബോക്‌സൈറ്റ് 50 ശതമാനത്തിലധികം അലൂമിനിയത്തിന്റെ അംശമുള്ളതായിരുന്നു. അമ്പത് ശതമാനത്തോളം അലൂമിനിയം അംശം കണ്ടെത്തിയാൽ അത് ബോക്‌സൈറ്റ് എന്ന രീതീയിൽ ഇൻവോയ്‌സ് ചെയ്യണം. എന്നാൽ ചുവന്ന മണ്ണെന്നെഴുതി ഗോവയിലേക്ക് കൊണ്ടുപോയി അവിടെ നിന്ന് അത് ചൈനയിലേക്ക് അയച്ചു. അന്ന് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി അയച്ചു. വലിയ ജനകീയ സമരങ്ങളുണ്ടായിതിന ശേഷം ആ കമ്പനി പൂട്ടിക്കെട്ടിയിരിക്കുകയാണ്.
ഈ ബോക്‌സൈറ്റിലെ ചില കണ്ടന്റുകൾ ഉപയോഗിച്ചായിരുന്നു മലബാർ സിമന്റ്‌സ് അസംസ്‌കൃത വസ്തുക്കൾ ഉൽപാദിപ്പിച്ചിരുന്നത്. ആ കമ്പനി നിലനിർത്തിയിരുന്നെങ്കിൽ ആവരുടെ അസംസ്‌കൃത വസ്തുക്കൾ മലബാർ സിമന്റസിന് ഉപയോഗിക്കാനും ആ സമിന്റ് കമ്പനിയെ നല്ല നിലയിൽ നിലനിർത്താനും സാധിക്കുമായിരുന്നു. ഇന്ന് മലബാർ സിമന്റ്‌സ് അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. മാടായിപ്പാറ, പാപ്പിനിശ്ശേരി, പഴയങ്ങാടി തുയങ്ങിയ സ്ഥലങ്ങളിലെല്ലാം ആവശ്യത്തിന് ക്ലേ ഉണ്ടായിരുന്നു.
എത്രയോ ആളുകൾക്ക് തൊഴിൽ സാധ്യതയുണ്ടായിരുന്ന ഇന്ത്യൻ ഇംഗ്ലീഷ് ക്ലേയ്‌സ്, കുണ്ടറ ക്ലേയ്‌സ് തുടങ്ങി കമ്പനികളെല്ലാം പൂട്ടിപ്പോയി. ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിച്ച് പെയിന്റ് നിർമ്മിക്കുന്ന കമ്പനികൾ അസംസ്‌കൃത വസ്തുക്കൾ മറ്റ് രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചവറയിലെ കെഎംഎംഎൽ എന്ന കമ്പനിയിൽ ടൈറ്റാനിയം ഡയോക്‌സൈഡ് കെട്ടിക്കിടക്കുമ്പോഴാണ് ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്നത്.കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറയുന്നത് കേരളത്തിലെ ടൂറിസം മന്ത്രി ഒന്നും ആവശ്യപ്പെടുന്നില്ല എന്നാണ്. ചെറുപ്പക്കാരനായ ടൂറിസം മന്ത്രിയാണ് കേരളത്തിൽ ഉള്ളത്. നടക്കാൻ വയ്യാത്ത ആളല്ല. കേന്ദ്ര മന്ത്രിയെ പോയി കണ്ട് ആവശ്യം ഉന്നയിച്ചുകൂടെ എന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ടി.സി. മനോജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
.jpg)


