പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Sep 17, 2023, 15:35 IST

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്നാണ് പിണറായി വിജയൻ ‘എക്സിൽ’ ട്വീറ്റ് ചെയ്തത്.
അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്നു. പി എം നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളെന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.