മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും: കെട്ടിവയ്ക്കാനുള്ളതുക നൽകിയത് പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികൾ
തലശേരി :ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ പത്രിക സമർപ്പിക്കും. ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്. ഇന്നലെ പത്തനാപുരം ഗാന്ധി ഭവൻ അന്ധേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയിരുന്നു. കണ്ണൂർ ജില്ലയിൽ ആദ്യം പത്രിക സമർപ്പിക്കുന്നത് പിണറായി വിജയനാണ്.
tRootC1469263">കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ ധർമ്മടത്ത് നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം യൂത്ത് കോൺഗ്രസ് നേതാവ് വി.പി അബ്ദുൾ റഷീദ് യുഡിഎഫ് സ്ഥാനാർത്ഥിയായി വന്നത് ധർമ്മടത്തെ മത്സരം കടുപ്പിച്ചിട്ടുണ്ട്. റോഡ് ഷോകളിലൂടെ മണ്ഡലത്തിൽ ജനശ്രദ്ധ പിടിച്ചു പറ്റുകയാണ് അബ്ദുൾ റഷീദ്, വൻ ജനകൂട്ടമാണ് യു.ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്നത്. യുവ സ്ഥാനാർത്ഥി പടനയിക്കുന്നതിൻ്റെ ആവേശത്തിലാണ് യു ഡി എഫ് പ്രവർത്തകർ.
.jpg)


