മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി;പിണറായിലേക്ക് റോഡ് ഷോ

Chief Minister Pinarayi Vijayan's first election campaign has begun; Road show for Pinarayi

 കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. പിണറായിയിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിഎൻ ചന്ദ്രൻ, എം സുരേന്ദ്രൻ, ജില്ലാ നേതാക്കൾ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ണൂർ വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്. പിണറായിലേക്ക് റോഡ് ഷോ നടത്തിയാണ് പോകുന്നത്. 

tRootC1469263">

സിപിഐഎമ്മിന് ജില്ലയിൽ വിമതഭീഷണി നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി കണ്ണൂരിലേക്ക് എത്തുന്നത്. കണ്ണൂരിലെ പാർട്ടികോട്ടയിൽ വിമതർ കാലപക്കൊടി ഉയർത്തിയിരിക്കുന്നഘട്ടത്തിലാണ് മുന്നണിയുടെ നായകൻ ഇന്ന് പ്രചരണത്തിന് ‌എത്തുന്നത്.വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുമോഎന്നതാണ് രാഷ്ട്രീയ ആകാംക്ഷ.പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ്പൊതുയോഗം.അടുത്ത ദിവസം മുതൽ എൽഡിഎഫിന്റെ തിരഞ്ഞടുപ്പ് കൺവൻഷൻ നാളെ മുതൽ ആരംഭിക്കും. 5 മണ്ഡലങ്ങളിലെ പാർട്ടി സ്വതന്ത്രരുടെ കാര്യത്തിൽ വൈകാതെ പ്രഖ്യാപനം ഉണ്ടാകും.
 

Tags